Sunday, September 27, 2009

നല്ലസ്ക്രാപ്‌.കോം - വെറുമൊരു സ്ക്രാപിനും അപ്പുറം


2009ജൂണ്‍ 1ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസങ്ങളില്‍ ഒന്നായിരുന്നു അന്നായിരുന്നു നല്ലസ്ക്രാപ്‌.കോം എന്ന malayalam greetings സൈറ്റ് ലോഞ്ച് ചെയ്തത്. അപ്രതീക്ഷിതമായ സംഭവം ആയിരുന്നു അത്. വെറും രണ്ടു മാസത്തെ ചിന്തയും പ്രയത്നവുമായിരുന്നു ജൂണ്‍ 1നു പൂവണിഞ്ഞത്. ഗള്‍ഫ്‌ ജീവിതത്തിന്റെ വിരസതയില്‍ നിന്നും ഉടലെടുത്ത ആശയം എന്ന് വേണം ഇതിനെ പറയാന്‍.


ലോകത്തിലെ തന്നെ വലിയ കമ്മ്യൂണിറ്റി സൈറ്റുകളില്‍ ഒന്നായ ഓര്‍ക്കുട്ട് എന്റെ ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു ജീവിതത്തില്‍ ഒരിക്കലും ഗള്‍ഫില്‍ വരില്ല എന്ന വാശിയില്‍ നിന്ന ഞാന്‍ സഹപാഠിയും സുഹൃത്തുമായ മനു കല്ലറ യെ ഓര്‍ക്കുട്ട് വഴി വീണ്ടും കാണുവാനിടയാകുകയും. ഗള്‍ഫില്‍ ജോലി ഉണ്ടായിരുന്ന മനു എനിക്ക് ജോലി കണ്ടെത്തി തരികയും ഞാന്‍ അങ്ങനെ അബുദാബി യില്‍ എത്തിപെടുകയുമായിരുന്നു. പിന്നെ ഞങ്ങളുടെ സുഹൃത്തായ നിഖില്‍ ഹുസൈന്‍ നെ കണ്ടെത്തിയതും ഓര്‍ക്കുട്ട് വഴിയാണ്. അതുപോലെ പരസ്പരം കാണാതിരുന്ന ഒരുപാടു സുഹൃത്തുക്കളെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു ഓര്‍ക്കുട്ട് വഴി. ഞങ്ങളുടെ ഓര്‍ക്കുട്ട് സുഹൃക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നല്ലസ്ക്രാപ്‌ എന്ന സ്ക്രാപ്‌ സൈറ്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. തീരെ നിലവാരമില്ലാത്ത മലയാളം സ്ക്രാപുകള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് ഇതിനെക്കാളും മികച്ച സ്ക്രാപുകള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കായി നല്‍കി കൂടാ എന്ന ചിന്തയും ഒരു പ്രചോദനമായി.


പിന്നെ അതിനെകുറിച്ചുള്ള ചിന്തകളായിരുന്നു ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും. ഞങ്ങളുടെ ലക്‌ഷ്യം വ്യത്യസ്തതയുള്ളതും മികവു പുലര്‍ത്തുന്നതുമായ സ്ക്രാപ്സ് ആയിരുന്നു. അതിനായി രാത്രികാലങ്ങള്‍ മാറ്റിവച്ചു. പിന്നീട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു . ഒരു വലിയ വെല്ലുവിളി ഉണ്ടായത് ടെക്നിക്കല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ആളില്ലാത്തത് ആയിരുന്നു. ഞങ്ങള്‍ പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ചിലര്‍ സഹായിക്കാന്‍ വന്നെങ്കിലും ലക്ഷങ്ങള്‍ ചോദിച്ചു. പിന്നെയാണ് നിഖില്‍ അവന്റെ സുഹൃത്തായ അമല്‍ ദേവ് നെ കുറിച്ച് പറയുന്നതും കോണ്ടാക്റ്റ്‌ ചെയ്യുനതും. അമല്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. അമലിന്റെ ആത്മാര്‍ഥതയും അര്‍പ്പണബോധവും ഞങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കി എന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ സൈറ്റ് ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞു.


പിന്നെ മുന്നിലുള്ള വെല്ലുവിളി പബ്ലിസിറ്റി ആയിരുന്നു. അതിനായി ഞങ്ങള്‍ ഓരോ സുഹൃത്തിനെയും സമീപിച്ചു. അവരെല്ലാം സ്വന്തം സൈറ്റ് പോലെ പബ്ലിസിറ്റി കൊടുക്കുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ വന്‍ ഹിറ്റ്‌ ആയി മാറുകയും ചെയ്തു. സാമ്പത്തികമായി നേട്ടം ഇല്ലെങ്കിലും മാനസികമായി ഒരുപാട് സന്തോഷം ഞങ്ങള്‍ക്ക് ഉണ്ടായി. നല്ലസ്ക്രാപ്‌.കോം തുടങ്ങാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട്. വ്യത്യസ്തത ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് വ്യത്യസ്തങ്ങളായ ഒരുപിടി സ്ക്രാപുകള്‍ സമ്മാനിക്കാന്‍ എന്നും നിങ്ങളോടൊപ്പം ഞങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക. http://www.nallascrap.com/


No comments: