Sunday, May 29, 2011

നല്ലസ്ക്രാപ്.കോം രണ്ടാം വാര്‍ഷികത്തിലേക്ക്....

യുക്തിയുടെ വരവ്‌ ബുദ്ധിയിൽ നിന്നാണെങ്കിൽ, വികാരങ്ങൾ പറയുന്നത്‌ ഹൃദയത്തിന്റെ ഭാഷയാണ്‌.. നല്ലസ്ക്രാപ്പ്‌.കോം ആവട്ടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഹൃദയങ്ങളെ സഹായിക്കുന്നു... ഓർക്കുട്ട്‌, ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ സ്ഥിരമായി വന്നുപോകുന്നവരുടെ ഹൃദയവികാരങ്ങളെയാണ്‌ നല്ലസ്ക്രാപ്പ്‌.കോം ലക്‌ഷ്യം വയ്ക്കുന്നത്‌.

യാദൃശ്ചികമാവാം, നല്ലസ്ക്രാപ്പിന്റെ തുടക്കവും ഓർക്കുട്ടിൽ നിന്നാണ്‌. കമ്പ്യൂട്ടർ മാനിയ തലയ്ക്ക്‌ പിടിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഓർക്കുട്ടിൽ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാവുന്നു.. തങ്ങളെ കൂട്ടിയിണക്കിയ ഓർക്കുട്ടിന്‌, അതുവരെ കണ്ടുപോന്ന കെട്ടും മട്ടും മാറ്റുന്ന തരത്തിലുള്ള എന്തെങ്കിലുമൊന്ന് പകരം നൽകണമെന്ന അവരുടെ ചിന്തയിൽ നിന്നാണ്‌ നല്ലസ്ക്രാപ്പ്‌.കോം പിറവിയെടുക്കുന്നത്‌.

നിഖിൽ ഹുസ്സൈൻ, ഷെറിൻ ഭരതന്നൂർ, മനു കല്ലറ എന്നീ മൂവർ സംഘത്തിന്റെ ബുദ്ധിയിലുധിച്ചതാണ്‌ നല്ലസ്ക്രാപ്പ്‌.കോം എന്ന ആശയം. അങ്ങനെ ആണെങ്കിലും സൌഹൃദത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവര്‍, തങ്ങളുടെ സുഹൃത്തുകളെ കൂടി ഇതിന്റെ ഭാഗഭാക്കാക്കി. അമല്‍ ദേവ്, ദുല്‍ക്കത് മുഹമ്മദ്‌ എന്നിവരുടെ സഹായങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഇന്റർനെറ്റിലെ ജനഹൃദയങ്ങളുടെ സന്ദേശവാഹകരായി ജൂൺ ഒന്നിന്‌ 'നല്ലസ്ക്രാപ്.കോം' രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ കാലത്തിന്റെ ചിറകിൽ തങ്ങൾക്കായുള്ള വിജയകിരീടം കാത്തിരിപ്പുണ്ടെന്ന് ഉറപ്പായിരിക്കുന്നു. ലോകത്താകമാനമുള്ള മലയാളി മനസ്സുകളെ വളരെ പെട്ടെന്ന് തന്നെ കീഴടക്കാൻ സാധിച്ചതിലും അത്ഭുതമില്ല. തങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യവും നിലവാരവും ഒത്തിണങ്ങിയ സ്ക്രാപ്പുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകം ആരാധകരെയാണ്‌ നല്ലസ്ക്രാപ്പ്‌.കോം-ന്‌ നേടിക്കൊടുത്തത്‌.

നല്ലകാര്യങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച്‌, വേണ്ട വിധത്തിൽ പ്രോത്സാഹിപ്പിക്കുന്നവരാണ്‌ മലയാളികൾ എന്നതിന്‌ ഉത്തമോദാഹരണമാണ്‌ നല്ലസ്ക്രാപ്പ്‌.കോം-ന്റെ വിജയം.

No comments: