Sunday, May 29, 2011

നല്ലസ്ക്രാപ്.കോം രണ്ടാം വാര്‍ഷികത്തിലേക്ക്....

യുക്തിയുടെ വരവ്‌ ബുദ്ധിയിൽ നിന്നാണെങ്കിൽ, വികാരങ്ങൾ പറയുന്നത്‌ ഹൃദയത്തിന്റെ ഭാഷയാണ്‌.. നല്ലസ്ക്രാപ്പ്‌.കോം ആവട്ടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഹൃദയങ്ങളെ സഹായിക്കുന്നു... ഓർക്കുട്ട്‌, ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ സ്ഥിരമായി വന്നുപോകുന്നവരുടെ ഹൃദയവികാരങ്ങളെയാണ്‌ നല്ലസ്ക്രാപ്പ്‌.കോം ലക്‌ഷ്യം വയ്ക്കുന്നത്‌.

യാദൃശ്ചികമാവാം, നല്ലസ്ക്രാപ്പിന്റെ തുടക്കവും ഓർക്കുട്ടിൽ നിന്നാണ്‌. കമ്പ്യൂട്ടർ മാനിയ തലയ്ക്ക്‌ പിടിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഓർക്കുട്ടിൽ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാവുന്നു.. തങ്ങളെ കൂട്ടിയിണക്കിയ ഓർക്കുട്ടിന്‌, അതുവരെ കണ്ടുപോന്ന കെട്ടും മട്ടും മാറ്റുന്ന തരത്തിലുള്ള എന്തെങ്കിലുമൊന്ന് പകരം നൽകണമെന്ന അവരുടെ ചിന്തയിൽ നിന്നാണ്‌ നല്ലസ്ക്രാപ്പ്‌.കോം പിറവിയെടുക്കുന്നത്‌.

നിഖിൽ ഹുസ്സൈൻ, ഷെറിൻ ഭരതന്നൂർ, മനു കല്ലറ എന്നീ മൂവർ സംഘത്തിന്റെ ബുദ്ധിയിലുധിച്ചതാണ്‌ നല്ലസ്ക്രാപ്പ്‌.കോം എന്ന ആശയം. അങ്ങനെ ആണെങ്കിലും സൌഹൃദത്തിനു ഏറെ പ്രാധാന്യം കൊടുക്കുന്ന ഇവര്‍, തങ്ങളുടെ സുഹൃത്തുകളെ കൂടി ഇതിന്റെ ഭാഗഭാക്കാക്കി. അമല്‍ ദേവ്, ദുല്‍ക്കത് മുഹമ്മദ്‌ എന്നിവരുടെ സഹായങ്ങള്‍ എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഇന്റർനെറ്റിലെ ജനഹൃദയങ്ങളുടെ സന്ദേശവാഹകരായി ജൂൺ ഒന്നിന്‌ 'നല്ലസ്ക്രാപ്.കോം' രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ കാലത്തിന്റെ ചിറകിൽ തങ്ങൾക്കായുള്ള വിജയകിരീടം കാത്തിരിപ്പുണ്ടെന്ന് ഉറപ്പായിരിക്കുന്നു. ലോകത്താകമാനമുള്ള മലയാളി മനസ്സുകളെ വളരെ പെട്ടെന്ന് തന്നെ കീഴടക്കാൻ സാധിച്ചതിലും അത്ഭുതമില്ല. തങ്ങൾ അണിയിച്ചൊരുക്കുന്ന വൈവിധ്യവും നിലവാരവും ഒത്തിണങ്ങിയ സ്ക്രാപ്പുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകം ആരാധകരെയാണ്‌ നല്ലസ്ക്രാപ്പ്‌.കോം-ന്‌ നേടിക്കൊടുത്തത്‌.

നല്ലകാര്യങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച്‌, വേണ്ട വിധത്തിൽ പ്രോത്സാഹിപ്പിക്കുന്നവരാണ്‌ മലയാളികൾ എന്നതിന്‌ ഉത്തമോദാഹരണമാണ്‌ നല്ലസ്ക്രാപ്പ്‌.കോം-ന്റെ വിജയം.

Monday, January 3, 2011

nallascraps..



നല്ലസ്ക്രാപിനു പുതിയ മുഖം, പുതിയ ഭാവം


നല്ലസ്ക്രാപ് അതിന്റെ യാത്ര തുടങ്ങിയിട്ട് ഒന്നരവര്‍ഷം ആകുന്നു.. ഇതിനോടകം തന്നെ മലയാളികളുടെ മനസ്സില്‍ വ്യക്തമായ സ്ഥാനം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ അഭിമാനകരമാണ്. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സൈറ്റ് തന്നെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. അതോടൊപ്പം മലയാളികള്‍ക്ക് വായിക്കുവാനും വിജ്ഞാനം പകരുന്നതിനുമുള്ള ഒട്ടേറെ സൈറ്റുകളുടെ ലിങ്ക് സൈറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഒരുപാട് മലയാളി സുഹൃത്തുക്കള്‍ facebook വഴിയും ഓര്‍ക്കുട്ട് വഴിയും ബ്ലോഗ്‌ വഴിയും ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. എല്ലാവരോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. തുടര്‍ന്നും എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു... 2011 മുതല്‍ ഒരുപാടു വിഭാഗങ്ങളില്‍ പുതിയ സ്ക്രാപുകള്‍ ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം കലണ്ടര്‍ wallpaper കൂടി ആഡ് ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് മാറ്റങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം വാര്‍ഷികം ആകുമ്പോഴേക്കും എല്ലാ മലയാളികളുടെ ഹൃദയം കവരുന്ന സൈറ്റ് ആയി മാറാന്‍ നല്ലസ്ക്രാപ് നു കഴിയും